06:44 AM (IST) Feb 07

Malayalam News Live:മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം; വൈദ്യ പരിശോധന ഫലം നിര്‍ണായകം, പൊലീസ് വീഴ്ചയിൽ അന്വേഷണം

മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിൽ ഇന് മുതൽ അന്വേഷണം തുടങ്ങും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. 

Read Full Story
06:26 AM (IST) Feb 07

Malayalam News Live:ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യഥാര്‍ഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന പുറത്ത്, അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് നികുതിയിളവ്, റഷ്യൻ എണ്ണയെക്കുറിച്ച് പരാമര്‍ശമില്ല

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്‍റെ സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി. ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കി കുറച്ചു

Read Full Story
05:47 AM (IST) Feb 07

Malayalam News Live:തിരുവല്ലയിലെ സ്പാ ബലാത്സംഗ കേസ്; പൊലീസ് -ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടോ? പൊലീസിൽ ആഭ്യന്തര അന്വേഷണം

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം

Read Full Story