
തിരുവനന്തപുരം: തിരുവനന്തപുരം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളിച്ചൽ സ്വദേശി രാജേഷ് (48), കാരയ്ക്ക മണ്ഡപം സ്വദേശി സുരേഷ്(48) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്. ജോലിക്കായി എത്തിയ രണ്ട് തൊഴിലാളികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. എസിയിൽ ഗ്യാസ് ഫിൽ ചെയ്യുന്ന സമയത്താണ് പെട്ടെന്ന് എസി പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ പിടിച്ചു കൊണ്ടുനിന്ന തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
ജോലി നടക്കുന്ന സമയത്ത് ഓഫീസിനുള്ളിൽ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന് പരിക്കില്ല. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിക്ക് പുറത്തുണ്ടായിരുന്ന കാറിന്‍റെ ചില്ലും തകര്‍ന്നിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍ പിടിച്ചു കൊണ്ടുനിന്ന ആള്‍ തെറിച്ച് ഓടയുടെ ഭാഗത്തേക്ക് വീണുപോയിരുന്നു. ഒരാളുടെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam