ജ‍ഡ്ജിയുടെ മകൻ കാർ ഓടിച്ചത് 104 കി.മീ വേഗത്തിൽ; പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധിച്ച മകൾ തളർന്നുവീണു

Published : Oct 25, 2026, 11:18 PM IST
cheranellor accident

Synopsis

ചേരാനല്ലൂരിൽ അമിതവേഗതയിൽ കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. അപകടമുണ്ടാക്കിയ ജഡ്ജിയുടെ 17 വയസ്സുള്ള മകന് സ്റ്റേഷൻ ജാമ്യം നൽകിയതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. പ്രതി മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തി.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്‍റെ മകൾ തളർന്നുവീണു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകൾ തള‍ർന്നുവീണത്. അതേസമയം, വാഹനാപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കേസിൽ പ്രതിയായ 17കാരൻ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

104 കിലോമീറ്റർ സ്പീഡിൽ ആണ് കാര്‍ ഓടിച്ചതെന്നാണ് നിഗമനം. വേഗതയുടെ ദൃശ്യങ്ങൾ 17കാരരന്‍റെ മൊബൈലിൽ കണ്ടെത്തി. പ്രതിക്കെതിരെ 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്. പ്രതിഷേധവുമായി കൂടുതൽ സംഘടനകൾ രംഗത്ത് വരുന്നുണ്ട്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

അപകടത്തിന് പിന്നാലെ പിടിയിലായ 17കാരന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിലാണ് കുടുംബത്തിന്‍റെ പ്രതിഷേധം. 17 കാരന്‍റെ അച്ഛനായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് കുടുംബം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ജഡ്ജി അപകടത്തിന് പിന്നാലെ ധാർഷ്ട്യത്തോടെ സംസാരിച്ചെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും സംഭവത്തിൽ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സി പി എം, ഡി വൈ എഫ് ഐ, ബി ജെപി, യുവമോർച്ച പ്രവർത്തകരും വിവിധ സമയങ്ങളിലായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. ജഡ്ജിയുടെ സ്വാധീനത്തിലാണ് 17 കാരനായ മകന് പൊലീസ്, സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നാണ് ആരോപണം.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുംചെയ്തു. ഇത് വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. അപകടത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് 17 കാരന് ജാമ്യം ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ 17 കാരനായ മകന് ജാമ്യം നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു; പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബത്തിന്‍റെ കുത്തിയിരിപ്പ് സമരം
കേരളത്തെ ആഗോള ഹെൽത്ത് ഹബ്ബാക്കും; യൂറോപ്പിലെ കെയർ ഗിവിങ് കോഴ്‌സ് കേരളത്തിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി