
പത്തനംതിട്ട/തിരുവനന്തപുരം: പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. റാന്നി വലിയപറമ്പിൽ പടിയിൽ വെച്ച് ടെംപോ ട്രാവലര്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്. വാനിലുണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകർക്ക് കണമലയിൽ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല നടയടച്ചതോടെ ഇവർ ഉല്ലാസയാത്ര പോയതായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിവരും വഴി രാത്രി ഒന്നരയോടെയാണ് അപകടമുണ്ടായത്. അതേസമയം, ഇന്ന് രാവിലെ പത്തനംതിട്ട എംസി റോഡ് കുളനട മാന്തുകയിൽ ലോറിയും കോളേജ് ബസും കൂട്ടിയിടിച്ച് അപകടമുണ്ടായി. കോളേജ് ബസിൽ ഡ്രൈവര്‍മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവറുടെ കാലിന് പരിക്കേറ്റു.
അപകടത്തെതുടര്‍ന്ന് എംസി റോഡിൽ അൽപനേരം ഗതാഗതം തടസപ്പെട്ടു.തിരുവനന്തപുരത്ത് ടെംപോ ട്രാവലര്‍ വാൻ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടമുണ്ടായി. തിരുവനന്തപുരം വെഞ്ഞാറമൂട് ആലുന്തറ ജംഗ്ഷനിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. തക്കലയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ടെംപോ ട്രാവലര്‍ വാൻ ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു. എതിർ ദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദുവിന് (26) ഗുരുതര പരിക്കേറ്റു. വാനിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ 11 പേരിൽ ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam