പ്രസവശേഷം വീട്ടിലേക്ക് പോകവേ അപകടം: യുവതിയും മരിച്ചു, 4 ദിവസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം

Published : May 22, 2023, 11:37 AM IST
പ്രസവശേഷം വീട്ടിലേക്ക് പോകവേ അപകടം: യുവതിയും മരിച്ചു, 4 ദിവസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം

Synopsis

പ്രസവം കഴിഞ്ഞ് ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ എസ് ആർ ടി സി ബസ്സിടിച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണമ്പൂർ സ്വദേശി ചിത്തിര എന്ന് വിളിക്കുന്ന അനു (23) ആണ് മരിച്ചത്.  അനുവിന്റെ നാലു ദിവസം പ്രായമായ പെൺകുഞ്ഞും അമ്മയും മരിച്ചിരുന്നു. പ്രസവം കഴിഞ്ഞ് ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ എസ് ആർ ടി സി ബസ്സിടിച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.

അതേസമയം കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു എന്നതാണ്. ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിൽ മുച്ചക്ര വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ റഷീദ് (മുഹമ്മാലി-49) ആണ് മരിച്ചത്.

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ ഞെട്ടിക്കുന്ന അപകടം, 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർക്ക് ജീവൻ നഷ്ടമായി

കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് സ്വദേശിയാണ് മരണമടഞ്ഞ റഷീദ്. ഈ മാസം 12 ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അന്നേ ദിവസം രാവിലെ പതിനൊന്നരയോടെ കിഴക്കോത്ത് സർവ്വീസ് സഹകരണ ബാങ്ക് വളം ഡിപ്പോ കേന്ദ്രത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം
പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'