പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍ ബോധംകെട്ട് വീണു

Published : Jun 21, 2019, 08:36 AM IST
പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍  ബോധംകെട്ട് വീണു

Synopsis

പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ കിളികൊല്ലൂർ ചേരിയിൽ പുതുച്ചിറ വടക്കതിൽ വീട്ടിൽ ജയകുമാറിനെയാണു പോക്‌സോ നിയമ പ്രകാരം 3 വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 

കൊല്ലം: പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍  ബോധംകെട്ട് വീണു. കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്‌സോ) കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ.  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി തടവു ശിക്ഷയ്ക്കു വിധിച്ചയാൾ വിധി കേട്ട ഉടന്‍ കോടതി മുറിയിൽ ബോധരഹിതനായി വീഴുകയായിരുന്നു. 

ഇതേ സമയം മറ്റൊരു കേസില്‍ സാക്ഷിയായി വന്ന ഡോക്‌ടർ കോടതി നിർദേശപ്രകാരം പ്രതിയെ പരിശോധിച്ച് പ്രഥമ ശുശ്രൂഷ നൽകി.  കൊല്ലം ഫസ്റ്റ് പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ കിളികൊല്ലൂർ ചേരിയിൽ പുതുച്ചിറ വടക്കതിൽ വീട്ടിൽ ജയകുമാറിനെയാണു പോക്‌സോ നിയമ പ്രകാരം 3 വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 

കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നു കൊല്ലം സിറ്റി വനിതാ സെൽ സിഐയ്‌ക്ക് റിപ്പോർട്ട് കൊടുത്തതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്