
തിരുവനന്തപുരം: കോടതിയിൽ വിചാരണയ്ക്ക് ഹാജരാക്കി ജയിലിലേക്ക് കൊണ്ടുവരും വഴി കെഎസ്ആർടിസി ബസ്സിൽ പ്രതികളുടെ അതിക്രമം. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അകമ്പടി പോയ പൊലീസുകാർക്കും ബസ്സിലുണ്ടായിരുന്ന യാത്രക്കാർക്കും മർദ്ദനമേറ്റു. പ്രതികളെ കീഴ്പ്പെടുത്തി കിളിമാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഇവർ അവിടെയും ആക്രമണം നടത്തി.
പൊലീസ് സ്റ്റേഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം തകർത്തു. മോഷണക്കേസ് പ്രതികളായ കടയ്ക്കൽ സ്വദേശി മുഹമ്മദ് ഷാൻ, കഴക്കൂട്ടം സ്വദേശി അനന്തൻ, നേമം സ്വദേശി ഷിഫാൻ എന്നിവരാണ് അതിക്രമം കാണിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പിടിച്ചെടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ പൂജപ്പുര ജയിലിലേക്ക് തിരികെ കൊണ്ടുവരുമ്പോഴായിരുന്നു സംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam