കണ്ണൂരിൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു

Published : Oct 28, 2022, 03:03 PM ISTUpdated : Oct 28, 2022, 03:17 PM IST
കണ്ണൂരിൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു

Synopsis

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് പരോളിൽ പുറത്തിറങ്ങി പ്രതി ഇരയെ പീഡിപ്പിച്ചത്

കണ്ണൂർ: പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിൽ പുറത്തിറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ച കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതേഷിനെ (22) ആണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ആന്തൂർ നഗരസഭാ പരിധിയിലെ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ശിക്ഷിക്കപ്പെട്ട യുവാവ് പരോളിൽ പുറത്തിറങ്ങിയ ശേഷമാണ് ഇരയെ പീഡിപ്പിച്ചത്. ധർമശാലയ്ക്ക് സമീപം ഒരു പമ്പ് ഹൗസിൽ പെൺകുട്ടിയെ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട ഈ പൊൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നേരത്തെ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു. ജനുവരി 28ന് ആണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് പരോളിൽ പുറത്തിറങ്ങി പ്രതി ഇരയെ പീഡിപ്പിച്ചത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപോധിയോടെയാണ് ജിതേഷിന് പരോൾ അനുവദിച്ചിരുന്നത്. ഇത് ലംഘിച്ചാണ് ഇയാൾ  കുറ്റകൃത്യം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ