രമേശ് ചെന്നിത്തല ഇടഞ്ഞു; ക്രിമിനൽ കേസ് പ്രതിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

Published : Sep 03, 2026, 02:58 PM IST
Ramesh chennithala  programme

Synopsis

നെയ്യാറ്റിൻകര നിയമസഭ മണ്ഡലത്തിൽപ്പെട്ട വിദ്യാ‍ർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ നിന്നാണ് ഡിസിസി ജനറൽ സെക്രട്ടറിയായ ജോസ് ഫ്ലാങ്ക്ളിനെ ഒഴിവാക്കിയത്. ഇന്നലെ നെയ്യാറ്റിൻകരയിലെ എംഎൽഎ എൻ ശക്തൻ സംഘടിപ്പിച്ച പരിപാടയിലെ ഉദ്ഘാടകനായിരുന്നു രമേശ് ചെന്നിത്തല.

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ കേസിലെ പ്രതിയായ ഡിസിസി ജനറൽ സെക്രട്ടറിയെ പൊലീസ് ഒഴിവാക്കി. നെയ്യാറ്റിൻകര നിയമസഭ മണ്ഡലത്തിൽപ്പെട്ട വിദ്യാ‍ർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ നിന്നാണ് ഡിസിസി ജനറൽ സെക്രട്ടറിയായ ജോസ് ഫ്ലാങ്ക്ളിനെ ഒഴിവാക്കിയത്.

ഇന്നലെ നെയ്യാറ്റിൻകരയിലെ എംഎൽഎ എൻ ശക്തൻ സംഘടിപ്പിച്ച പരിപാടയിലെ ഉദ്ഘാടകനായിരുന്നു രമേശ് ചെന്നിത്തല. ലൈംഗിക പീഡനക്കേസിലെ പ്രതിയായ ജോസ് ഫ്ലാങ്കളിനായിരുന്നു സ്വാഗതപ്രാസംഗികന്‍. കേസിലെ പ്രതിയുമായി വേദി പങ്കിടാനാകില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പ്രകാരം ആഭ്യന്തരമന്ത്രിയുടെ ഓഫീസ് നിലപാടെടുത്തോടെയാണ് ഇയാളെ ഒഴിവാക്കിയത്. തുടർന്നാണ് ചെന്നിത്തല പരിപാടിക്ക് എത്തിയത്. റോജി എം ജോണും പരിപാടിയിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, 6.30 നും 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി
മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം; വിശദമായ പരിശോധന കൂടി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്