
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുൽ മജീദ് പൊലീസ് കസ്റ്റഡിയിൽ. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുൽ ജലീലിൻ്റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്. അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ പരിധിയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ ആചരിക്കുക.
തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീല്‍ രാത്രി ഏഴരയോടെയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. പയ്യനാട് വെച്ചാണ് അബ്ദുൾ അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടി. തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്.
ഗുരുതരമായി പരിക്കേറ്റ അബദുൾ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ പതിനാറാം വാര്‍ഡ് മുസ്ലീം ലീഗ് കൗൺസിലറാണ്. ആക്രമണത്തിന് രക്ഷപെട്ട പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
യുവാവിനെ വീട്ടിൽ കയറി തല്ലി, വഴിയരികില്‍ കണ്ട രണ്ട് പേരെ വെട്ടി; മൂന്ന് പ്രതികള്‍ പിടിയില്‍
വൈക്കം തലയാഴം തോട്ടകത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. തലയാഴം ഉല്ലല സ്വദേശികളായ അഗ്രേഷ് (25) രഞ്ജിത്ത് (35) അഖിൽ രാജ് ( 21) എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ ആക്രമിച്ച് തിരികെ പോകുംവഴി വഴിയോരത്തു കണ്ട രണ്ടുപേരെയും പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
പ്രതികളിലൊരാളായ അഗ്രേഷിന്‍റെ കാർ ബൈക്കിൽ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം നടന്നത്. കാപ്പ ചുമത്തി നാട് കടത്തിയ ആളാണ് അഗ്രേഷ് എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 8.30 ഓടെ തോട്ടകം ഷാപ്പിനു മുന്നിൽ കാർ ബൈക്കിൽ തട്ടിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് അക്രമത്തിലേക്ക് എത്തിയത്.
അക്രമി സംഘം കാർ പിന്നോട്ടെടുത്തപ്പോൾ ഒരു ബൈക്കിൽ തട്ടി. ഇതിനെ ചൊല്ലി വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്ന് അഗ്രേഷിനും സഹോദരനും മർദ്ദനമേറ്റു. ഇതോടെ രാത്രി തന്നെ അഗ്രേഷും സുഹൃത്തുക്കളായ മറ്റു രണ്ട് പേരും ചേർന്ന് ബൈക്കിലെത്തിയ യുവാവിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടു. തിരികെ പോകും വഴി വഴിയോരത്തു കണ്ട രണ്ടുപേരേയപം എതിർ സംഘം എന്ന് തെറ്റിദ്ധരിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലാ സ്വദേശികളായ രണ്ടുപേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയ ആളാണ് ആക്രമി സംഘത്തിലെ പ്രധാനിയായ അഗ്രേഷ്. ഏതാനും ദിവസം മുമ്പാണ് അഗ്രേഷ് ജില്ലയില്‍ തിരിച്ചെത്തിയത്. വൈക്കം എസ് എച്ച് ഒ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്രമികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam