കഴക്കൂട്ടത്ത് ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ

Published : Jul 11, 2022, 11:00 AM ISTUpdated : Jul 11, 2022, 11:04 AM IST
കഴക്കൂട്ടത്ത് ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ

Synopsis

ഇന്ന് രാവിലെ അഞ്ചാലുംമൂടിന് സമീപം തൃക്കരുവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നെട്ടയകോണം സ്വദേശി കെ ഭുവനചന്ദ്രൻ ഇന്നലെയാണ് മരിച്ചത്.

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. 
കൊല്ലം നടുവിലശ്ശേരി തൃക്കരുവ സ്വദേശി വിജയകുമാർ (48) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്ന് രാവിലെ അഞ്ചാലുംമൂടിന് സമീപം തൃക്കരുവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നെട്ടയകോണം സ്വദേശി കെ ഭുവനചന്ദ്രൻ ഇന്നലെയാണ് മരിച്ചത്. കഴക്കൂട്ടത്ത് റോഡരില്‍ കരിക്ക് വില്‍പ്പനക്കാരനുമായി ഭുവനചന്ദ്രന്‍ സംസാരിക്കുന്നതിനിടെ അതുവഴി ആക്രി പെറുക്കാന്‍ വന്ന വിജയകുമാർ തുപ്പുകയായിരുന്നു.

തൊട്ടടുത്ത് കാര്‍ക്കിച്ച് തുപ്പിയതിനെ ഭുവനചന്ദ്രന്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തിനിടെ ഭുവനചന്ദ്രനെ ആക്രിക്കാരന്‍ ചവിട്ടി എന്നാണ് ദൃക്സാക്ഷികളുടെ ആരോപണം. കരൾ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭുവനചന്ദ്രന് 65 വയസ്സായിരുന്നു.  

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും