പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെടുത്തു, പൊലീസിന് സ്ഥലം കാണിച്ച് കൊടുത്തത് പ്രതി

Published : Jul 27, 2026, 11:07 AM IST
accused leads police to hidden weapons in palkulangara murder case

Synopsis

തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. മൂന്നു വെട്ടുകത്തികൾ പൊലീസിന് എടുത്തു നൽകിയത് പ്രതി പ്രദീപാണ്. അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് കൊലപ്പെടുത്തിയത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി അതിരു പ്രശ്നം നിലനിന്നിരുന്നു.നാലുമാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചിരുന്നു. ഇതിലെ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും സംഭവശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പോലീസ് പറഞ്ഞു. പ്രദീപിനെയും മൂന്നു സുഹൃത്തുക്കളെയും പുലയനാർ കോട്ടയിലെ കാട്ടിനുള്ളിൽ വച്ച് ആണ് ഇന്നലെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് മൂന്നു വാക്കത്തിയും പോലീസ് കണ്ടെടുത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ആഴ്ചയിൽ 2 ദിവസം അവധിയടക്കം അഞ്ച് പ്രധാന ആവശ്യങ്ങൾ
ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ്, ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ