നിയമനത്തട്ടിപ്പ് കേസ്; പ്രതി ലെനിൻ രാജ് മുൻകൂർ ജാമ്യാപേക്ഷ നൽകി

Published : Oct 05, 2023, 02:38 PM ISTUpdated : Oct 05, 2023, 03:09 PM IST
നിയമനത്തട്ടിപ്പ് കേസ്; പ്രതി ലെനിൻ രാജ് മുൻകൂർ ജാമ്യാപേക്ഷ നൽകി

Synopsis

തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ലെനിൻ രാജ് ഹർജി നൽകിയത്.

തിരുവനന്തപുരം: ആ​രോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ലെനിൻ രാജ് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ലെനിൻ രാജ് ഹർജി നൽകിയത്. തട്ടിപ്പ് കേസില്‍ പത്തനംതിട്ട സ്വദേശി അഖിൽ സജീവിനെയും ലെനിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി.  

നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവും ലെനിനും പ്രതി; ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ്

അതേ സമയം,  നിയമന കോഴ തട്ടിപ്പ് കേസിൽ അഖിൽ സജീവ് ഉൾപ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന് പൊലീസ് വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്. കേസിൽ കോട്ടയം എസ്പിക്ക് കന്റോൺമെന്റ് പൊലിസ് റിപ്പോർട്ട് നൽകും. ഇടനിലക്കാരനെന്ന് സംശയിക്കുന്ന ബാസിത്തിന്റെ ഫോണിലെ വിവരങ്ങൾ മാച്ചു കളഞ്ഞതായും പൊലീസ് പറയുന്നു. അതിനിടെ, പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടിയും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയാണ്. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരായിരുന്നില്ല.

അതിനിടെ ഈ സംഘം കൂടുതൽ ഇടങ്ങളിൽ നിയമന തട്ടിപ്പ് നടത്തിയെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തൽ. റഹീസിനേയും ബാസിത്തിനേയും പുലർച്ചെ മുതൽ കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പൊലീസ് പറയുന്നു. അഖിൽ സജീവ് റഹീസുമായി ചേർന്നാണ് ഇ മെയിൽ ഐഡി ഉണ്ടാക്കിയത്. ലെനിൻ രാജാണ് അഖിൽ സജീവനെ റഹീസിന് പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇൻറീരിയർ ഡിസൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകർന്നു. പിന്നീടും ഇവർ തമ്മിൽ സൗഹൃദം നീണ്ടു. ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കന്റോൺമെന്റ് പൊലീസ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വിശദമായ വിവരങ്ങൾ ലഭിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നിയമന കോഴ തട്ടിപ്പ്; അഖിൽ സജീവ് ഉൾപ്പെട്ട സംഘം നടത്തിയത് വൻ തട്ടിപ്പെന്ന് പൊലീസ്, ഹരിദാസന് വേണ്ടിയും അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു