ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ; കൂടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി ഓടിപ്പോയി

Published : May 31, 2023, 01:55 PM ISTUpdated : May 31, 2023, 02:10 PM IST
ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ; കൂടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി ഓടിപ്പോയി

Synopsis

ആമ്പല്ലൂർ സ്വദേശിയുമായ തയ്യിൽ വീട്ടിൽ അനൂപ് ആണ് പൊലീസ് പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആസം സ്വദേശി മുനീറുൾ ഇസ്ലാം ആണ് ഓടി രക്ഷപ്പെട്ടത്. 

തൃശൂർ: ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശിയുമായ തയ്യിൽ വീട്ടിൽ അനൂപ് ആണ് പൊലീസ് പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആസം സ്വദേശി മുനീറുൾ ഇസ്ലാം ആണ് ഓടി രക്ഷപ്പെട്ടത്. 

ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. പടിഞ്ഞാറെ ചാലക്കുടിയിൽ അമ്പലനടയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഏകദേശം 6ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കൊലക്കേസ് പ്രതിയും ആമ്പല്ലൂർ സ്വദേശിയുമായ തയ്യിൽ വീട്ടിൽ അനൂപിനെ ചാലക്കുടി പൊലിസ് എസ്. ഐ. ഷാജു എടത്താടനും സംഘവും പിടികൂടി. ഇയാളുടെ കൂടെയുണ്ടായിരുന്ന ആസം സ്വദേശി മുനീറുൾ ഇസ്ലാം എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലിസ് തിരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ

പിടിയിലായ അനൂപ് പുതുക്കാട് വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ആളാണെന്ന് പൊലിസ് പറഞ്ഞു. തൃശൂർ റൂറൽ പൊലിസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് നടത്തിയത്. എസ്. ഐമാരായ ഷാജു എടത്തടൻ, കെ ടി.ബെന്നി, സി. വി. ഡേവിസ്, എൻ. എസ്. റെജി, സിവിൽ പൊലിസ് ഓഫിസർമാരായ എം. എക്സ്. ഷിജു,  പി. ആർ.രജീഷ്, ടി. ടി.ലജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

മൂന്ന് പേരെ ഒരേസമയം പ്രേമിച്ചു; മൂവരും ചേർന്ന് കാമുകന് എട്ടിന്റെ പണി, കാമുകനെ ജ‌യിലിലാക്കി വിദേശയാത്ര

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി