പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ്; നേപ്പാളിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

Published : Feb 07, 2023, 09:36 PM IST
പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ്; നേപ്പാളിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

Synopsis

ഒളിവിൽ ആയിരുന്ന ഷിഹാബ് ഇന്ന് ബേക്കൽ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാൾ നേപ്പാളിലാണ് ഒളിവിൽ കഴിഞ്ഞതെന്നാണ് നിഗമനം.

കാസര്‍കോട്: പൈവളിഗയിൽ പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘാംഗമായ പൈവളിഗെ സ്വദേശി അബ്ദുൽ ഷിഹാബ് (29) ആണ് അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.  ഇയാൾ കേസിൽ ഏഴാം പ്രതിയാണ്. ഒളിവിൽ ആയിരുന്ന ഷിഹാബ് ഇന്ന് ബേക്കൽ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാൾ നേപ്പാളിലാണ് ഒളിവിൽ കഴിഞ്ഞതെന്നാണ് നിഗമനം. ജൂണ്‍ 26 നാണ് അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയത്. പൈവളിഗെ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.  കേസിൽ ഇതുവരെ 9 പേർ അറസ്റ്റിലായി. ഇനി 10 പേർ കൂടി പിടിയിലാകാനുണ്ട്.

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം