പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം: പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം 

Published : May 31, 2024, 02:45 PM ISTUpdated : May 31, 2024, 05:53 PM IST
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം: പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം 

Synopsis

പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എട്ടു വിദ്യാർഥികളെയാണ്  അറസ്റ്റ് ചെയ്തിട്ടുളളത്.   

കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ജാമ്യം. ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിർപ്പ് തളളി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിർത്തിരുന്നു.

പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥനാണ് റാഗിങ്ങിന് പിന്നാലെ  മരിച്ചത്.  സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ മുഴുവൻ വിദ്യാത്ഥികൾക്കും ഹൈക്കോടതി ഇന്ന് ജാമ്യം നൽകി. സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്ന വാദം അംഗീകരിച്ചാണ് നടപടി. 20 വിദ്യാർഥികളെയാണ് സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തത്. ഇവരിൽ 19 വിദ്യാർഥികൾക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഒരു പ്രതിക്ക് സിബിഐ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വയനാട് ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യവ്യവസ്ഥകൾ. കേസ് ഏറ്റെടുത്ത സിബിഐ പ്രാഥമിക കുറ്റപത്രം സമ‍ർപ്പിച്ച സാഹചര്യത്തിൽ തങ്ങളുടെ കസ്റ്റ‍ഡി ആവശ്യമില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി നടപടി.   

ഇന്നലെ പോകേണ്ട വിമാനം ഇതുവരെ പോയില്ല, യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കോടതിയിൽ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്നാണ് പ്രതിഭാഗം വാദം. സിദ്ധാർത്ഥിനെതിരെ നടന്നത് ആൾക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യ സഹായംപോലും നൽകിയില്ലെന്നും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു സിബിഐ നിലപാട്. മരണകാരണം കണ്ടെത്താൻ ദില്ലി എയിംസിലെ മെഡിക്കൽ ബോർഡിന്‍റെ വിദഗ്ധോപദേശം തേടിയിരിക്കുകയാണ് സിബിഐ സംഘം. 

 

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം