ഇന്നലെ പോകേണ്ട വിമാനം ഇതുവരെ പോയില്ല, യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

Published : May 31, 2024, 02:40 PM IST
ഇന്നലെ പോകേണ്ട വിമാനം ഇതുവരെ പോയില്ല, യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

Synopsis

ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്

ദില്ലി: എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി. ദില്ലി - സാൻഫ്രാൻസിസ്കോ വിമാന സർവീസ് 24 മണിക്കൂറായിട്ടും പുറപ്പെടാതെ ഇരുന്നതോടെയാണ് നോട്ടീസ്. ഇന്നലെയായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. ഇന്നലെ 8 മണിക്കൂറോളം നേരം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം ഇവരെയെല്ലാം പുറത്തിറക്കിയിരുന്നു. എസി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞത്. പല യാത്രക്കാരും കുഴഞ്ഞുവീണിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് വിമാനക്കമ്പനി മറുപടി നൽകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി