എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതി ഷഹറൂഖ് സെയ്ഫിയെ കുടുക്കിയത് ഏജൻസികളുടെ സംയുക്ത നീക്കം

Published : Apr 05, 2023, 10:59 AM ISTUpdated : Apr 05, 2023, 11:56 AM IST
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതി ഷഹറൂഖ് സെയ്ഫിയെ കുടുക്കിയത് ഏജൻസികളുടെ സംയുക്ത നീക്കം

Synopsis

അക്രമം നടന്ന് നാലാം ദിവസമാണ് പ്രതി ഷെഹറുഖ് സെയ്ഫി പിടിയിലാകുന്നത്. 

കോഴിക്കോട്:  ഷെഹറൂഖ് സെയ്ഫി കുടുങ്ങിയത് ഏജൻസികളുടെ സംയുക്ത നീക്കത്തിൽ. രത്ന​ഗിരിയിൽ ഉണ്ടെന്ന വിവരം കിട്ടിയത് ഇന്റലിജൻസിനാണ്. പിടികൂടിയത് മഹാരാഷ്ട്ര എടിഎസ് സംഘം.  മഹാരാഷ്ട്ര എടിഎസിന് വിവരം കൈമാറിയത് സെൻട്രൽ ഇന്റലിജൻസാണ്. ദൗത്യത്തിൽ സജീവമായി പങ്കെടുത്ത് ആർപിഎഫും.  അക്രമം നടന്ന് നാലാം ദിവസമാണ് പ്രതി ഷെഹറുഖ് സെയ്ഫി പിടിയിലാകുന്നത്. ഷെഹറുഖിനെ ഉടൻ കേരള പൊലീസിന് കൈമാറുമെന്ന് മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. അജിമീറിന് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ഇന്നലെ അർദ്ധരാത്രിയാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയുടെ ശരീരത്തിൽ പൊള്ളലേറ്റതും പരിക്കേറ്റതുമായ അടയാളങ്ങളുണ്ട്. പ്രതി പിടിയിലായത് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര എടിഎസിനും ആർപിഎഫിനും എൻഐഎക്കും നന്ദിയെന്ന് മന്ത്രി പറഞ്ഞു. 

രാജ്യം മുഴുവൻ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലാകുന്നത്. രത്നഗിരി ആർപിഎഫിന്റെ കസ്റ്റഡിയിലാണ ് പ്രതി ഇപ്പോൾ. ഷഹീൻ ബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. 

എലത്തൂർ തീവെപ്പ് കേസ് പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ

എലത്തൂർ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍, പഴുതടച്ച അന്വേഷണം; ഷഹറൂഖ് പിടിയിലായത് നാലാം നാള്‍


 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും