
തിരുവനന്തപുരം : തിരുവനന്തപുരത്ത് ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു. റിമാൻഡ് പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് മരിച്ചത് . ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.40നാണ് മരണം സംഭവിച്ചത്,
യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ അഞ്ചാം പ്രതിയായി ആണ് പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ശരീരത്തിൽ ക്ഷതം ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.കളിച്ചപ്പോൾ വീണതാണ് എന്നാണ് പറഞ്ഞതെന്നും പൊലീസ് പറയുന്നു. ഇക്കാര്യം കസ്റ്റഡി റിപ്പോർട്ടിൽ ഉണ്ടെന്നും പൊലീസ് പറയുന്നുണ്ട്
ശനിയാഴ്ച ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഞായറാഴചയാണ് അജിത്തിനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ജയിലിലേക്ക് മാറ്റി. അവിടെ വച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
അതേസമയം പൊലീസ് മർദനമാണ് മരണ കാരണമെന്ന പരാതി ഉയരുന്നുണ്ട്. പോസ്റ്റുമോർട്ടം അടക്കം നടപടികൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam