വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; അച്ഛൻ്റെ പെങ്ങൾ പൊലീസ് കസ്റ്റഡിയിൽ, പൊള്ളലേറ്റ തങ്കമ്മയും ആശുപത്രിയിൽ

Published : Oct 25, 2025, 02:44 PM IST
acid attack murder

Synopsis

സുകുമാരന്റെ അച്ഛൻറെ പെങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കസ്റ്റഡിയിലുള്ളത്. പൊള്ളലേറ്റ തങ്കമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കി: ഇടുക്കി നിരപ്പേൽ കടയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേൽ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ് കൊലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കസ്റ്റഡിയിലുള്ളത്. സുകുമാരന്റെ അച്ഛൻറെ പെങ്ങളാണ് തങ്കമ്മ. ഇവരാണ് സുകുമാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, പൊള്ളലേറ്റ തങ്കമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. 

തങ്കമ്മയും സുകുമാരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ സുകുമാറിനെതിരെ ഇവർ പൊലീസ് സ്റ്റേഷനിൽ കേസും നൽകിയിരുന്നു. 15 ദിവസം മുമ്പാണ് തങ്കമ്മ സുകുമാരന്റെ വീട്ടിൽ എത്തിയത്. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ സുകുമാരനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി
കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം