Latest Videos

മോഷണക്കുറ്റം ആ‌രോപിച്ച് പരസ്യ വിചാരണ; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല നടപ്പ് പരിശീലനം

By Web TeamFirst Published Aug 29, 2021, 6:51 PM IST
Highlights

മോഷണം ആരോപിച്ച് അച്ഛനെയും മകളെയും വിചാരണ ചെയ്തതിലാണ് നടപടി. തെറ്റ് സംഭവിച്ചിട്ടും രജിത അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

തിരുവനന്തപുരം: അച്ഛനെയും കുട്ടിയെയും പരസ്യ വിചാരണ നടത്തിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല നടപ്പ് പരിശീലനം.  രജിതയെ 15 ദിവസത്തേക്കാണ് കൊല്ലത്ത് പരിശീലനത്തിന് അയച്ചത്. മോഷണം ആരോപിച്ച് അച്ഛനെയും മകളെയും വിചാരണ ചെയ്തതിലാണ് നടപടി. തെറ്റ് സംഭവിച്ചിട്ടും രജിത അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

രജിത മോശമായി പെരുമാറിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാപ്പ് പറയാത്തത് വീഴ്ചയാണെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു, ഫോൺ നഷ്ടമായപ്പോൾ രജിത ബാഗിലോ വാഹനത്തിലോ പരിശോധിക്കേണ്ടതായിരുന്നു. എന്നാൽ പൊതു മധ്യത്തിൽ പ്രശ്നം ഒഴിവാക്കാമായിരുന്നുവെന്ന് ഡിഐജി പറഞ്ഞു. ഡിഐജി സഞ്ചയ് കുമാർ ഗുരുഡിനാണ് ഉത്തരവിറക്കിയത്.

വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. കുട്ടികളെയും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു. ഫോൺ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല.

ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോ​ഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാ​ഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാ​ഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലിൽ പകർത്തിയ ആൾ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!