നെടുങ്കണ്ടം കസ്റ്റഡിമരണം; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, വകുപ്പ് തല അന്വേഷണത്തിനും ഉത്തരവ്

By Web TeamFirst Published Jul 16, 2019, 1:10 PM IST
Highlights

 ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വാസ്റ്റിൻ ബോസ്കോയെ ജയിൽ മേധാവി സസ്പെന്‍ഡ് ചെയ്തു. താൽക്കാലിക വാർഡൻ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പീരുമേട് സബ്‍ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാര്‍ പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. 

റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വാസ്റ്റിൻ ബോസ്കോയെ ജയിൽ മേധാവി സസ്പെന്‍ഡ് ചെയ്തു. താൽക്കാലിക വാർഡൻ സുഭാഷിനെ 
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജയിൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

രാജ്‍കുമാറിന്‍റെ ആരോഗ്യസ്ഥിതി മോശമായത് മേലുദ്യോഗസ്ഥരെ അറിയിക്കാഞ്ഞതും അടിയന്തരവൈദ്യസഹായം നല്‍കാഞ്ഞതും ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 57 പേജുള്ള അന്വേഷണ റിപ്പോർട്ടാണ് ഡിഐജി നൽകിയത്. 

click me!