അഞ്ചലിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; പോക്സോ കോടതിയുടെ ശിക്ഷാവിധി നാളെ

Published : Jul 16, 2019, 12:53 PM IST
അഞ്ചലിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; പോക്സോ കോടതിയുടെ  ശിക്ഷാവിധി നാളെ

Synopsis

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെട്ടത്. 

കൊല്ലം: നാടിനെ ഞെട്ടിച്ച കേസിൽ ശിക്ഷാ വിധി നാളെ. കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്കുള്ള ശിക്ഷ നാളെ പറയുമെന്ന ്കോടതി. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം പൊക്സോ കോടതിയാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിയത്. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 

2017 ആഗസ്റ്റ് 27 നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടിയെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ പ്രതി രാജേഷ് കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു .

കൊലപ്പെടുത്തിയശേഷവും  കുട്ടിയെ  പീഡിപ്പിച്ചെന്നും പിന്നീട് കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത് . കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തിൽ നിര്‍ണ്ണായകമായി. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത് .

വിധി കേൾക്കാൻ കുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കളും നാട്ടുകാരും ഇന്ന് കൊല്ലത്തെ പോക്സോ കോടതിയിൽ എത്തിയിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`നാടുനീളെ നടത്തിയ വർ​ഗീയ, വിദ്വേഷ പ്രയോഗങ്ങൾ ജനങ്ങളെ വെറുപ്പിച്ചു', എൽഡിഎഫിനേറ്റ തിരിച്ചടിയിൽ വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് സിപിഎം നേതാവ്
`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', കോടതി വിധിക്കെതിരെ അതിജീവിത