തൃശ്ശൂരിൽ കൊയ്ത്തുയന്ത്ര തൊഴിലാളിയെ മർദ്ദിച്ച സംഭവം; പൊലീസുകാരനെ സ്ഥലം മാറ്റി

Web Desk   | Asianet News
Published : Apr 10, 2020, 05:30 PM IST
തൃശ്ശൂരിൽ കൊയ്ത്തുയന്ത്ര തൊഴിലാളിയെ മർദ്ദിച്ച സംഭവം; പൊലീസുകാരനെ സ്ഥലം മാറ്റി

Synopsis

കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിപിഒ മിഥുൻ ലാലിനെയാണ് മലയ്ക്കപ്പാറയിലേക്ക് സ്ഥലം മാറ്റിയത്. ഇന്നലെയാണ് അരിമ്പൂരിൽ കൊയ്ത്തുയന്ത്ര തൊഴിലാളികളെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന വാർത്ത പുറത്തുവന്നത്.   

തൃശ്ശൂർ: തൃശ്ശൂർ അരിമ്പൂരിൽ കൊയ്ത്തുമെതി യന്ത്രത്തിന്റെ ഡ്രൈവർമാരെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സ്ഥലം മാറ്റം. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിപിഒ മിഥുൻ ലാലിനെയാണ് മലയ്ക്കപ്പാറയിലേക്ക് സ്ഥലം മാറ്റിയത്. 

ഇന്നലെയാണ് അരിമ്പൂരിൽ കൊയ്ത്തുയന്ത്ര തൊഴിലാളികളെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന വാർത്ത പുറത്തുവന്നത്. പാടത്തേക്ക് വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞിരുന്നു.. പാടത്തെ കൊയ്ത്ത് മുടങ്ങില്ല. കുറ്റക്കാരായ പൊലീസുകാർക്കെതിരെ അന്വേഷണശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാർക്കാണ് പൊലീസിന്റെ മർദ്ദനം ഏറ്റത്. മതിയായ രേഖകൾ കാണിച്ചിട്ടും പൊലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി. തൊഴിലാളികൾ പ്രതിഷേധത്തിലായതോടെ 600 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങുമെന്ന സ്ഥിതിയായി.

പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.കുമരേശൻ, ശക്തി, വെങ്കിടേഷ് എന്നിവർക്കാണ് പരിക്കേറ്റത്. വലപ്പാട് എസ്‌ഐ വിക്രമന്റെ നേതൃത്വത്തിലാണ് തങ്ങളെ മർദ്ദിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ കൊയ്ത്തിനിറങ്ങില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. 

Read Also: നൂറ് രൂപയ്ക്ക് കശുവണ്ടി വാങ്ങും, മത്സ്യമേഖലയിൽ മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും: മന്ത്രിയുടെ ഉറപ്പ്...


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; വീട്ടിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നാണ് തീ പടർന്നത്, ഫയർ ഫോഴ്സ് എത്തി തീയണച്ചു
രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു; കൗൺസിലർ സിന്ധു രാജനാണ് ഒന്നാം പ്രതി