ചത്ത കലമാനെ കറിവച്ചു തിന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കൂട്ടനടപടി

Published : Jun 18, 2022, 09:28 PM IST
 ചത്ത കലമാനെ കറിവച്ചു തിന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കൂട്ടനടപടി

Synopsis

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാലിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം: ചത്ത കലമാനെ കറിവച്ചു തിന്ന സംഭവത്തിൽ  വനം വകുപ്പിൻ്റെ പാലോട് റെയ്ഞ്ചിൽ കൂട്ട നടപടി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദാണ് കാട്ടിനുള്ളിൽ ചത്ത കലമാനെ കറിവച്ചു തിന്നത്. ഷജീദ് ചെയ്ത കുറ്റകൃത്യം മറച്ചുവച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാലിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാലോട് റെയ്ഞ്ച് ഓഫീസർ ഉൾപ്പെടെ സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനും സർക്കാർ ഉത്തരവിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വനം വിജിലൻസും അന്വേഷിക്കും. 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും