വെഞ്ഞാറമൂട്ടില്‍ ഇരട്ട അപകടം: ഒരു കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു, മറ്റൊന്ന് കാറുമായി കൂട്ടിയിടിച്ചു

Published : Jun 18, 2022, 09:11 PM ISTUpdated : Jun 18, 2022, 09:17 PM IST
 വെഞ്ഞാറമൂട്ടില്‍ ഇരട്ട അപകടം: ഒരു കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു, മറ്റൊന്ന് കാറുമായി കൂട്ടിയിടിച്ചു

Synopsis

ആലന്തറയിൽ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേർക്ക് പരിക്കുപറ്റി. 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പ്പെട്ടു.  തേമ്പാമൂട്ടിലും ആലന്തറയിയലുമാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. ആലന്തറയിൽ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കുപറ്റി. വെഞ്ഞാറമൂട് നിന്നും കിളിമാനൂരിലേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വെഞ്ഞാറമൂട് ഫയര്‍ സര്‍വീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തേമ്പാമൂട്ടിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. 30 പേര്‍ക്ക് പരിക്കുപറ്റി. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ