പാര്‍ട്ടിവിരുദ്ധ നിലപാട്; കാസർകോട് സിപിഐ ജില്ലാ കൗൺസിലിൽ രണ്ട് അംഗങ്ങള്‍ക്ക് എതിരെ നടപടി

By Web TeamFirst Published Jul 8, 2021, 9:04 PM IST
Highlights

ജില്ലയിലെ സിപിഐയുടെ ഏക സീറ്റായ കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന് തുടർച്ചയായി മൂന്നാമതും മത്സരിക്കാന്‍ അവസരം നൽകിയതിൽ ഇവര്‍ പാർട്ടിയെ പ്രതിഷേധം അറിയിച്ചിരുന്നു. 

കാസര്‍കോട്: കാസർകോട് സിപിഐ ജില്ലാ കൗൺസിലിൽ സംസ്ഥാന കൗൺസിൽ അംഗം ഉൾപ്പടെ ഉള്ളവർക്കെതിരെ അച്ചടക്ക നടപടിക്ക് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി തീരുമാനത്തിനെതിരെ നിലപാട് എടുത്തെന്ന് കണ്ടെത്തിയ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, ജില്ലാ കൗൺസിലംഗം എ ദാമോദരൻ എന്നിവരെ പരസ്യമായി ശാസിക്കാൻ പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. 

ജില്ലയിലെ സിപിഐയുടെ ഏക സീറ്റായ കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന് തുടർച്ചയായി മൂന്നാമതും മത്സരിക്കാന്‍ അവസരം നൽകിയതിൽ ഇരുവരും പാർട്ടിയെ പ്രതിഷേധം അറിയിച്ചിരുന്നു. മാർച്ച്‌ 12ന് ചേർന്ന എൽഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവൻഷൻ ദിവസം ബങ്കളം കുഞ്ഞികൃഷ്ണൻ മണ്ഡലം കൺവീനർ സ്ഥാനം രാജിവച്ചതും മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തിയതുമാണ് അച്ചടക്ക നടപടിക്ക് കാരണമായതെന്നാണ് വിവരം.
 

click me!