സ്റ്റാൻ സ്വാമി വിഷയം; കേന്ദ്ര സർക്കാരിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം

By Web TeamFirst Published Jul 8, 2021, 8:04 PM IST
Highlights

സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതകമാണെന്നും ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഇരയാണ് സ്റ്റാൻ സ്വാമിയെന്നും സത്യദീപം വിമര്‍ശിച്ചു. 

ഇടുക്കി: സ്റ്റാൻ സ്വാമി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതകമാണെന്നും ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഇരയാണ് സ്റ്റാൻ സ്വാമിയെന്നും സത്യദീപം വിമര്‍ശിച്ചു. 

സ്റ്റാന്‍ സ്വാമിയുടെ ജാമ്യപേക്ഷയിലുള്ള വാദം അനന്തമായി നീട്ടി കൊണ്ടുപോയി. കൊവിഡ് വാക്സിൻ പോലും ഭരണകൂടം നൽകിയില്ല. ഭീകരവാദ വിരുദ്ധ നയങ്ങൾ സാധാരണക്കാരന്റെ മൗലിക അവകാശങ്ങൾ പോലും കവരുന്നു. നാട്ടിലെ സാധാരണക്കാരന്റെ പൗരവകാശങ്ങളെയാണ് മോദി ഭാരതം തടവിലാക്കിയതെന്നും സത്യദീപം വിമര്‍ശിച്ചു. കെസിബിസി, സിബിസിഐ പോലുള്ള സഭയുടെ സമിതികൾ വിഷയത്തിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്നും വിമർശനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!