യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി; 'അമ്പാൻ സ്റ്റൈൽ സ്വിമ്മിം​ഗ് പൂൾ' കാറിനുള്ളിൽ; വാഹനം പിടിച്ചെടുത്ത് ആർടിഒ

Published : May 29, 2024, 08:54 AM ISTUpdated : May 29, 2024, 01:46 PM IST
യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി; 'അമ്പാൻ സ്റ്റൈൽ സ്വിമ്മിം​ഗ് പൂൾ' കാറിനുള്ളിൽ; വാഹനം പിടിച്ചെടുത്ത് ആർടിഒ

Synopsis

വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും  ലൈസൻസ് റദ്ദാക്കി.

ആലപ്പുഴ: ആവേശം സിനിമയിലെ 'അമ്പാൻ' സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയ യൂട്യൂബർ സ‍ഞ്ജു ടെക്കിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്. സ്വിമ്മിം​ഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിക്കുകയും അവ ചിത്രീകരിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു എന്നാണ് ഇവര്‍ക്കെതിരെയുളള കേസ്..

യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലാണ് സ്വിമ്മിങ്ങ് പൂളൊരുക്കിയത്. കാറിനുള്ളിലെ രണ്ട് സീറ്റുകൾ മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കുകയായിരിന്നു . തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. കൂടാതെ വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിടുകയും ചെയ്തു.

ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആര്‍ടിഒ എൻഫോഴ്സ്മെൻറ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം പിടിച്ചെടുത്ത അധികൃതർ ഡ്രൈവറുടെ  ലൈസൻസ് റദ്ദാക്കി. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് യൂട്യൂബർ സഞ്ജു ടെക്കിയുടെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിലപാടിൽ വെള്ളം ചേർക്കില്ല, വർ​ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കും, പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ല': വി ഡി സതീശൻ
`വിഡി സതീശൻ ഇന്നലെ പൂത്ത തകര', നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ