എസ് വി പ്രദീപിന്‍റെ മരണം: കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ

Published : Jan 09, 2021, 03:24 PM IST
എസ് വി പ്രദീപിന്‍റെ മരണം: കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ

Synopsis

അപകടം നടക്കുമ്പോൾ പ്രദീപിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരെ കുറിച്ചും അന്വേഷണം വേണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ. പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഒരുമാസമായിട്ടും അന്വേഷണം എവിടേയും എത്തിയില്ലെന്നും ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. പ്രദീപിന്‍റെ ഫോൺ രേഖകൾ പരിശോധിക്കാനോ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനോ പൊലീസ് തയ്യാറാവാത്തത് ദുരൂഹമാണ്.

അപകടം നടക്കുമ്പോൾ പ്രദീപിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരെ കുറിച്ചും അന്വേഷണം വേണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. പ്രദീപിന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ , മുഖ്യമന്ത്രി പിണറായി വിജയൻ , ഡിജിപി എന്നിവർക്ക് പരാതി നൽകുമെന്നും ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞു.

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും