പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ നടത്തിയതിൽ നടപടി, സ്കൂൾ കലോത്സവം നിർത്തിവെച്ചു

Published : Oct 04, 2025, 11:20 AM ISTUpdated : Oct 04, 2025, 11:32 AM IST
mimimg show

Synopsis

വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം മുഴുമിപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു.

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. ഇന്ന് നടത്തേണ്ട കലോത്സവവും മാറ്റി വെച്ചു. ഗസയിലും പലസ്തീനിലും അടക്കം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതിന്‍റെ അടക്കം കാണിച്ചു കൊണ്ടാണ് മൈം അവതരിപ്പിച്ചത്. പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ് മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു. നപടിയെടുത്ത അധ്യാപകരുടെ പേര്  വെളിപ്പെടുത്താൻ കുട്ടികള്‍ തയ്യാറാകുന്നില്ല. 

ഇന്നലെ ആറ് മണിക്ക് നടന്ന സംഭവത്തിൽ കര്‍ട്ടനിട്ട ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിപ്പ് നൽകി. ഇന്നും കലോത്സവം തുടരേണ്ടതായിരുന്നു. എന്നാൽ ഇന്ന് പരിപാടി നടന്നിട്ടില്ല. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട് എന്തെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അധ്യാപകരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ അധ്യാപകര്‍ പൊലീസിനെ വിളിച്ചുവരുത്തിയെന്നും വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചുവെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്. പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസില്ലെന്നും പൊലീസ് അധികൃതരും വ്യക്തമാക്കുന്നുണ്ട്. സ്കൂളിലേക്ക് പ്രതിഷേധം നടത്താനുള്ള തീരുമാനത്തിലാണ് എംഎസ്എഫ്. 

PREV
Read more Articles on
click me!

Recommended Stories

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ