ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ ന‌‌ടപ‌ടി, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ പാർ‌ട്ടിയിൽ നിന്ന് പുറത്താക്കി

Published : Aug 11, 2026, 09:53 PM IST
youth congress

Synopsis

തനിക്കും മുഖ്യമന്ത്രിക്കും ഒപ്പം ചിത്രങ്ങൾ എടുക്കുന്നത് തടയാൻ ആകില്ലെന്നും, ലഹരിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് എംഎൽഎയും പറഞ്ഞു.

കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ്. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെ അറസ്റ്റ് ഉണ്ടായ ഒമ്പതാം തീയതി തന്നെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതാണ് പാർട്ടി വിശദീകരണം. മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നാണ് പ്രതി സമൂഹമാധ്യമങ്ങളിൽ അവകാശപ്പെടുന്നത്. ലഹരി വിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ അതിനെ നേതൃത്വം നൽകുന്നതായും പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. എന്നാൽ പ്രതിക്ക് സോഷ്യൽ മീഡിയ കോഡിനേറ്റർ എന്ന ചുമതല നൽകിയിട്ടില്ലെന്ന് മന്ത്രി ഓജെ ജനീഷ് പറഞ്ഞു. തനിക്കും മുഖ്യമന്ത്രിക്കും ഒപ്പം ചിത്രങ്ങൾ എടുക്കുന്നത് തടയാൻ ആകില്ലെന്നും, ലഹരിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് എംഎൽഎയും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി
ക്യാൻസർ രോഗത്തിനെതിരെ ആയുർവേദത്തിൻ്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി റോജി എം ജോൺ