പാലാ പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു

കോട്ടയം: പാലാ പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.15 ഓടെയാണ് അപകടം ഉണ്ടായത്. ഉരുളികുന്നം സ്വദേശിയായ കല്ലോലിക്കൽ സുജിതകുമാരി ആണ് മരിച്ചത്. മകൻ അതുൽ കൃഷ്ണയെ ഗുരുതരമായ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈകയിൽ നിന്ന് വന്ന കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മിൽ ആണ് ആദ്യം കൂട്ടിയിടിക്കുന്നത്. ഇടിയിൽ നിയന്ത്രണം വിട്ട ഒരു കാർ പാലായിൽ നിന്നും ഉരുളിക്കുന്നത്തേക്ക് പോയ സുജിത ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.