ഡല്‍ഹിയിൽ റോഡ് പരിശോധനക്കെത്തിയ മന്ത്രി യുവാവിന്‍റെ മുഖത്തടിച്ചു. തിലക് നഗറിൽ റോഡ് പരിശോധനക്ക് എത്തിയ മന്ത്രി പര്‍വേഷ് വര്‍മ്മയാണ് മൊബൈലിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ യുവാവിന്‍റെ മുഖത്ത് അടിച്ചത്.

ഡല്‍ഹി: ഡല്‍ഹിയിൽ റോഡ് പരിശോധനക്കെത്തിയ മന്ത്രി യുവാവിന്‍റെ മുഖത്തടിച്ചു. തിലക് നഗറിൽ റോഡ് പരിശോധനക്ക് എത്തിയ മന്ത്രി പര്‍വേഷ് വര്‍മ്മയാണ് മൊബൈലിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ യുവാവിന്‍റെ മുഖത്ത് അടിക്കുകയും ഫോൺ പിടിച്ച് വാങ്ങുകയും ചെയ്തത്. റോഡിന്‍റെ ഉപരിതലം പൊളിഞ്ഞുവീഴുന്നത് യുവാവ് ചൂണ്ടി കാണിച്ചതിനാണ് മന്ത്രി യുവാവിനെ മർദിച്ചതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. വിഷയത്തിൽ മന്ത്രി മാപ്പ് പറയണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി മന്ത്രിയും രംഗത്തെത്തി. യുവാവ് തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചെന്നും മോശമായി പെരുമായിരിയെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ ആരും പ്രതികരിക്കുന്നതുപോലെ ഞാനും പ്രതികരിച്ചു ചെയ്തുപോയി എന്നും മന്ത്രി പറഞ്ഞു . പരാജയത്തിന്‍റെ ജാള്യത മറക്കാനാണ് ആം ആദ്മി പാർട്ടിയുടെ ഇത്തരം വ്യാജ പ്രചരണത്തിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.