പൊലീസിനെതിരെ പരാതി പ്രളയം, പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ ഇന്ന് നടപടിയുണ്ടാകും

Published : Sep 08, 2025, 05:32 AM IST
പൊലീസിനെതിരെ പരാതി പ്രളയം, പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ ഇന്ന് നടപടിയുണ്ടാകും

Synopsis

വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദർ ഇന്ന് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും

തൃശ്ശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസിനെതിരെ പരാതി പ്രളയം. പൊലീസ് മർദനങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ്. തൃശ്ശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടലുടമ ഔസേപ്പിനെയും മകനെയും മർദിച്ച സംഭവത്തിൽ ഇന്ന് നടപടിയുണ്ടാകും.

വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദർ ഇന്ന് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും. ഇവരെ മർദ്ദിച്ച എസ്ഐ രതീഷിനെതിരെ ഒരു വർഷം മുൻപ് അന്വേഷണം നടത്തിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതും ഇവർക്കെതിരെ നടപടി ആവശ്യം ശക്തമായതും. ഇതോടെയാണ് വകുപ്പുതല അന്വേഷണ റിപ്പോർ‍ട്ട് പരിശോധിച്ച് നടപടി എടുക്കുന്നത്.

2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. സംഭവത്തില്‍ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മര്‍ദനം ഉണ്ടായത്. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി