അകപൂജയും കോഴിപൂജയും; കർണ്ണാടകയിലെ കോൺഗ്രസ് വിജയത്തിനായി കണ്ണൂർ മാടായിക്കാവിൽ വഴിപാട് നടത്തി പ്രവർത്തകർ

Published : May 10, 2023, 05:22 PM IST
അകപൂജയും കോഴിപൂജയും; കർണ്ണാടകയിലെ കോൺഗ്രസ് വിജയത്തിനായി കണ്ണൂർ മാടായിക്കാവിൽ വഴിപാട് നടത്തി പ്രവർത്തകർ

Synopsis

കണ്ണൂർ എരിപുരം ടൗൺ കോൺഗ്രസ് കമ്മിറ്റിയാണ് അർച്ചന നടത്തിയത്. സ്ഥാനാർഥികൾക്കായി അകപൂജയും മല്ലികാർജ്ജുൻ ഖാർഗേയുടെ പേരിൽ കോഴിപൂജയും ആണ് നടത്തിയത്. നേതൃഗുണം വരുന്നതിനാണ് കോഴിപൂജ.

കണ്ണൂർ: കർണ്ണാടകയിലെ കോൺഗ്രസ് വിജയത്തിനായി കണ്ണൂർ മാടായിക്കാവിൽ വഴിപാട് നടത്തി പ്രവർത്തകർ. 220 സ്ഥാനാർത്ഥികളുടെയും മല്ലികാ‍ർജുൻ ഖാർഗേ അടക്കമുള്ള നേതാക്കൻമാരുടെയും പേരിലാണ് വഴിപാട് നടത്തിയത്. കണ്ണൂർ എരിപുരം ടൗൺ കോൺഗ്രസ് കമ്മിറ്റിയാണ് അർച്ചന നടത്തിയത്. സ്ഥാനാർഥികൾക്കായി അകപൂജയും മല്ലികാർജ്ജുൻ ഖാർഗേയുടെ പേരിൽ കോഴിപൂജയും ആണ് നടത്തിയത്. നേതൃഗുണം വരുന്നതിനാണ് കോഴിപൂജ.
 
അതേസമയം, കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചതിരിഞ്ഞ് മൂന്നുവരെ അമ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും. പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്. ബിജെപി ഭരണത്തിൽ തിരിച്ചെത്തുമെന്ന് മുതിർന്ന നേതാവ് യെദിയൂരപ്പ പറഞ്ഞപ്പോൾ, ഗ്യാസ് സിലിണ്ടറിനെ നോക്കി വോട്ട് ചെയ്യാനിറങ്ങാൻ ജനങ്ങളോട് ഡി കെ ശിവകുമാർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സുമായി സഖ്യമുണ്ടാവില്ലെന്നും കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ശിവകുമാർ വ്യക്തമാക്കി. 

കെപിസിസിയുടെ മിഷൻ 24,ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിൽ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നൽകിയെന്ന് നേതൃത്വം

2018-ൽ 72.45% ആയിരുന്നു സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം. രാജ്യത്ത് തന്നെ ആദ്യമായി വോട്ട് ഫ്രം ഹോം എന്ന സൗകര്യം നടപ്പാക്കിയത് ഈ തെരഞ്ഞെടുപ്പിലാണ്. ഈ സൗകര്യം ഉപയോഗിക്കാവുന്നവരിൽ 94% പേരും വോട്ട് രേഖപ്പെടുത്തി. ഭരണവിരുദ്ധവികാരവും അഴിമതിയാരോപണങ്ങളും വലിയ വെല്ലുവിളിയായിരുന്ന തെരഞ്ഞെടുപ്പിൽ അവസാനലാപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണത്തിന്‍റെ കടിഞ്ഞാൺ നേരിട്ട് കയ്യിലെടുത്തത്. 

വളരെ നേരത്തേ തന്നെ പ്രചാരണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ശക്തികേന്ദ്രമായ ഓൾഡ് മൈസുരു മേഖലയിലടക്കം വോട്ടുബാങ്കുറപ്പിച്ച് കിംഗ് മേക്കർ പദവി നിലനിർത്താനാണ് ജെഡിഎസ് ശ്രമം. വിലക്കയറ്റമടക്കമുള്ള പ്രശ്നങ്ങൾ ഒരു വശത്തും, മതസാമുദായിക ധ്രുവീകരണമടക്കം മറുവശത്തും ഗതി നിർണയിച്ച തെരഞ്ഞെടുപ്പിലെ ഫലസൂചന കോൺഗ്രസിനും ബിജെപിക്കും നിർണായകമാണ്. 

കർണാടക വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ നഗര മേഖലകളിലടക്കം ഭേദപ്പെട്ട പോളിംഗ്

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം