
സുല്‍ത്താന്‍ ബത്തേരി: 2 ദിവസത്തെ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിന് വയനാട്ടില്‍ സമാപനം.ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിൽ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നൽകിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.മിഷൻ 24 ന്‍റെ ആശയങ്ങൾ നാളെ മുതൽ തന്നെ ബൂത്തുതലങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒറ്റമനസോടെ മുന്നേറാനുള്ള തീരുമാനം എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ബിജെപിയെ മുഖ്യശത്രുവാക്കി രാഷ്ട്രീയ രേഖ ഇറക്കി.ഈ മാസം 30 ണ് മുൻപ് പുനഃസംഘടന പൂർത്തിയാക്കും.ഒക്ടോബർ 31 വരെയുള്ള പ്രവർത്തന പദ്ധതിക്ക് രൂപം നൽകി.ബിജെപിക്കെതിരെ വിദ്വേഷവിരുദ്ധ പ്ലാറ്റ് ഫോം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടി പുനസംഘടന വേഗത്തിലാക്കാൻ ലീഡേഴ്സ് മീറ്റിൽ തീരുമാനമായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻകൈയെടുത്താണ് നേതാക്കൾക്കിടയിലെ എതിർപ്പുകൾ പരിഹരിച്ചത്. ഇന്നലെ രാത്രി കേരളത്തിൽ നിന്നുള്ള എംപിമാരുമായി അദ്ദേഹം പ്രത്യേകം ചർച്ച നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംപിമാരും ചേർന്നുള്ള യോഗവും ഉണ്ടായി.
അതിനിടെ കർണ്ണാടകയിലെ കോൺഗ്രസ് വിജയത്തിനായി കണ്ണൂർ മാടായിക്കാവിൽ പ്രവർത്തകർ.വഴിപാട് നടത്തി.220സ്ഥാനാർത്ഥികളുടെയും മല്ലികാര്ജുൻ ഖർഗേ അടക്കമുള്ള നേതാക്കൻമാരുടെയും പേരിലാണ് വഴിപാട് നടത്തിയത്. കണ്ണൂർ എരിപുരം ടൗൺ കോൺഗ്രസ് കമ്മിറ്റിയാണ് അർച്ചന നടത്തിയത്. സ്ഥാനാർഥികൾക്കായി അകപൂജയും മല്ലികാർജ്ജുൻ ഖർഗേയുടെ പേരിൽ കൊഴിപൂജയും ആണ് നടത്തിയത്.നേതൃഗുണം വരുന്നതിനാണ് കോഴിപൂജ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam