നടിയെ ആക്രമിച്ച കേസ്; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ദിലീപ് കോടതിയില്‍

Web Desk   | Asianet News
Published : Dec 31, 2019, 03:20 PM IST
നടിയെ ആക്രമിച്ച കേസ്; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ദിലീപ് കോടതിയില്‍

Synopsis

ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നടന്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. 

കേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഇന്ന് ദിലീപ് കോടതിയില്‍ ഹാജരായില്ല. അഭിഭാഷകനാണ് ദിലീപിനു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്മേലുള്ള പ്രാരംഭ വിചാരയാണ് ഇന്ന് നടക്കുന്നത്. 

 ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലെത്തി