തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 51-ലധികം സീറ്റുകൾ നേടുമെന്ന് നടൻ കൃഷ്ണകുമാർ

Published : Dec 06, 2020, 11:02 PM IST
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 51-ലധികം  സീറ്റുകൾ നേടുമെന്ന് നടൻ കൃഷ്ണകുമാർ

Synopsis

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 51-ലധികം സീറ്റുകൾ നേടുമെന്ന് നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 51-ലധികം സീറ്റുകൾ നേടുമെന്ന് നടൻ കൃഷ്ണകുമാർ. നേരിട്ട് ഇറങ്ങാൻ സമയമായെന്ന് തോന്നിയതുകൊണ്ടു താനും രംഗത്തു ഇറങ്ങിയെന്നും  ട്രോളുകളും പരിഹാസവും കാര്യമാക്കുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം സമാപിച്ചു. അവസാന നിമിഷം പലയിടത്തും കൊവിഡ് നിയന്ത്രണങ്ങൾ പോലും മറികടന്നായിരുന്നു പ്രചാരണം. രഹസ്യ കൂട്ടുകെട്ട് പരസ്പരം ആരോപിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും വാക്ക് പോര് കടുപ്പിച്ചു. അഞ്ച് ജില്ലകൾ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

തിരുവനന്തപുരത്ത് അടക്കം ബിജെപിയുടെ വൻമുന്നേറ്റത്തിന് തടയിടാൻ ഇടതും വലതും തമ്മിൽ കൂട്ടുകെട്ടെന്നാണ് ബിജെപി ആരോപണം. അഴിമതി ചർച്ചയാകാതിരിക്കാനാണ് ഈ കൂട്ടുകെട്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. 

നാളെ നിശ്ശബ്ദ പ്രചാരണമാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ. മറ്റന്നാൾ പോളിങ് നടക്കും. മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് സാനിറ്റൈസറും ഉപയോഗിച്ചുള്ള വോട്ട് രേഖപ്പെടുത്തൽ നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്