മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാലോകം

Published : Dec 31, 2025, 06:43 AM IST
mohan lal mother

Synopsis

അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തി. ഇന്നലെ ഉച്ചയോടെയാണ് മോഹൻലാലിൻ്റെ അമ്മ മരിക്കുന്നത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോ​ഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ.

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. കൊച്ചിയിൽ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തി. ഇന്നലെ ഉച്ചയോടെയാണ് മോഹൻലാലിൻ്റെ അമ്മ മരിക്കുന്നത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോ​ഗം. 

അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. പല വേദികളിലും അമ്മയെ കുറിച്ച് വാചാലനാകാറുള്ള മോഹൻലാലിനെ പലയാവർത്തി മലയാളികൾ കണ്ടിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനം അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു. ഇതിന്റെ വീഡിയോ അന്ന് വലിയ രീതിയിൽ വൈറലാകുകയും ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങൾ, ബാറുകൾ രാത്രി 12 വരെ പ്രവർത്തിക്കും
ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ഡി മണി, പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിൽ എസ്ഐടി