നടൻ പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

Published : Feb 16, 2026, 03:55 PM ISTUpdated : Feb 16, 2026, 04:28 PM IST
premkumar

Synopsis

നാളെ വൈകിട്ട് കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കും. പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികൾ അറിയിച്ചു.

കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോൺഗ്രസിൽ ചേരുമെന്ന അഭൂഹം ശക്തമായിരിക്കെ നാളെ കോട്ടയത്ത് കോൺഗ്രസ് ചടങ്ങിൽ മുഖ്യാതിഥിയാകും. കെപിസിസി സംസ്കാര സാഹിതിയുടെ പരിപാടിയിലാണ് പ്രേംകുമാർ പങ്കെടുക്കുക. നാളെ വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിൻ്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ സംഘാടകർ പുറത്തുവിട്ടു പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കുമെന്ന് സംസ്കാരസാഹിതി ഭാരവാഹികൾ അറിയിച്ചു. വിഷയത്തിൽ ഒരു ഔദ്യോഗിക പ്രതികരണത്തിന് പ്രേംകുമാർ തയ്യാറായിട്ടില്ല.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ടെത്തിയത് ഇന്നലെ വൈകിട്ട് ചായ്പിന്റെ നിലം പൊളിക്കുന്നതിനിടെ, ആൾതാമസമുണ്ടായിരുന്നത് 3 വർഷം മുമ്പ്, അസ്ഥികൂടത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച് പൊലീസ്
വേറെ ലെവലായി കോട്ടയം മെഡിക്കൽ കോളേജ്, തയ്യാറായത് 1200 കോടി രൂപയുടെ വികസന പദ്ധതികൾ