പീഡനശ്രമം; നടിയായ യുവതിയുടെ പരാതിയിൽ നടനായ റിട്ട. ഡിവൈഎസ്പിയെ നാളെ ചോദ്യം ചെയ്യും

Published : May 01, 2023, 04:03 PM IST
പീഡനശ്രമം; നടിയായ യുവതിയുടെ പരാതിയിൽ നടനായ റിട്ട. ഡിവൈഎസ്പിയെ നാളെ ചോദ്യം ചെയ്യും

Synopsis

കൊല്ലം സ്വദേശിയായ യുവതിയുടെ  പരാതിയിലാണ് സിനിമാ നടൻ കൂടിയായ റിട്ട. ഡിവൈഎസ്പി വി. മധുസൂദനനെതിരെ  ബേക്കൽ പൊലീസ് കേസെടുത്തത്. 

കൊല്ലം: റിട്ട. ഡിവൈഎസ്പി മധുസൂദനൻ  പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ പ്രതിയെ നാളെ ചോദ്യം ചെയ്യും. ഇന്നലെയാണ് കൊല്ലം സ്വദേശിയായ യുവതി ബേക്കൽ പോലീസിൽ പരാതി നൽകിയത്. കൊല്ലം സ്വദേശിയായ യുവതിയുടെ  പരാതിയിലാണ് സിനിമാ നടൻ കൂടിയായ റിട്ട. ഡിവൈഎസ്പി വി. മധുസൂദനനെതിരെ  ബേക്കൽ പൊലീസ് കേസെടുത്തത്. ഐ പി സി 354 (A) പ്രകാരം മാനഭംഗശ്രമത്തിനാണ് കേസ്. മധുസൂദനനെ നാളെ അന്വേഷണ ഉദ്യാഗസ്ഥൻ ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ അസൗകര്യം കാരണം നാളത്തേക്ക് മാറ്റുകയായിരുന്നു. പെരിയയിലെ ഒരു ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തൻ്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി 28 വയസുകാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. 

ആൽബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിക്കുന്നയാളാണ് യുവതി.  ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനാണ് യുവതി കാസർകോട് എത്തിയത്. മധുസൂദനനാണ് ഇത് നിർമ്മിക്കുന്നതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. തൊണ്ടിമുതലും ദൃക്സാക്ഷിയും ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള വി.മധുസൂദനൻ തൃക്കരിപ്പൂർ സ്വദേശിയാണ്.

മോശം പെരുമാറ്റം ഹോം സ്റ്റെയിൽ വച്ച്, മധുസൂദനെതിരെ പരാതി നൽകിയത് കൊല്ലം സ്വദേശിയായ നടി; ചോദ്യംചെയ്യൽ 

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'