
തൃക്കാക്കര;ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപി സജീവമായി രംഗത്തെത്തി. പ്രചരണത്തിന്‍റെ ഇടവേളയില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി നയം വ്യക്തമാക്കി. 'കുഴപ്പമുള്ള ചോദ്യമാണെങ്കില്‍ മുഖ്യമന്ത്രിയെപ്പോലെ ഒന്നും മിണ്ടാതെ പോകും. അത് ഞാന്‍ പാഠമാക്കി വച്ചിട്ടുണ്ട്'
സുരേഷ്ഗോപി പറഞ്ഞത്
തൃക്കാക്കരയില്‍ ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കും. അവര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്.ഒരുപാട് പ്രതിവിധി ചെയ്യാനുണ്ട്.പിടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല.ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടത്
കെ റെയിൽ നടപ്പാകില്ല.ജനങ്ങളുടെ നിലവിളിയാണ് ഉയർന്ന് കേൾക്കുന്നത്.ലോകം മാറിയതും . ഇന്ത്യ മാറിയതും പലരും അറിയുന്നില്ല. കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമിയെക്കുറിച്ചൊക്കെ ചിലര്‍ പറഞ്ഞു. ഞാന്‍ നേരത്തേ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ക്രൈസ്തവ സഭകളുടെ കോണ്‍ക്ളേവ് ദില്ലിയില്‍ നടക്കും. ഒരു മുഖ്യമന്ത്രി വിചാരിച്ചാലും അത് തടയാന്‍ കഴിയില്ല.
പിസിജോര്‍ജിന്‍റെ കേസിലെ തുടര്‍ നടപടികള്‍ കോടതി തീരുമാനിക്കും. വിദ്വേഷ പ്രസംഗങ്ങളിലെ മറ്റ് അറസ്റ്റുകളെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം മറുപടി പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു
PFI റാലി: ഇന്‍റലിജൻസ് റിപ്പോർട്ട് അവഗണിച്ചത് എന്തുകൊണ്ടാണ്;കെ,സുരേന്ദ്രന്‍
കാലാപത്തിന് കളമൊരുക്കിയവർ ജനങ്ങളോട് മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ,സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛൻ കസ്റ്റഡിയിലായത് ജനവികാരം എതിരായപ്പോഴുള്ള സ്വാഭാവിക നടപടി മാത്രമാണ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്ക് അനുമതി നല്‍കിയത് ആരാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ (Popular Front) റാലിയിൽ വെച്ച് പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ദിവസങ്ങൾക്ക് ശേഷം പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച് വിളിപ്പിച്ചതല്ലെന്നാണ് പിതാവ് വിശദീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബ സമേതം താൻ പങ്കെടുക്കാറുണ്ട്. സിഎഎ പ്രതിഷേധത്തിൽ വിളിച്ച മുദ്രാവാക്യമാണത്. അവിടെ നിന്നുമാണ് കുട്ടിക്കത് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകൻ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മുദ്രാവാക്യം ആർ എസ് എസിനെതിരെയായിരുന്നു. മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നുമാണ് ഇയാളുടെ വാദം.
ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും താൻ സ്വയം കാണാതെ പഠിച്ചതാണെന്ന് പത്ത് വയസുകാരന്റെ പ്രതികരണം. മുൻപും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. അതേ സമയം കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിക്കുകയാണ്. ആലപ്പുഴ എസ് പി ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാർച്ച് നടത്തി.