ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു 

Published : May 28, 2022, 12:22 PM ISTUpdated : May 28, 2022, 12:32 PM IST
 ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു 

Synopsis

പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

തിരുവന്തപുരം: ആര്യനാട്  പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആൾ  മരിച്ചു. പാലോട്  പച്ച സ്വദേശി ഷൈജുവാണ്(47) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ആര്യാനാട് പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം,പാലോട് സ്വദേശി മെഡിക്കല്‍ കോളേജില്‍

പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്.  ഇയാൾ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയെ കാണാനില്ല എന്നാണ് പരാതി നൽകിയത്. ഇയാൾ സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും നൽകിയിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പൊകാൻ അനുവദിച്ചിരുന്നു. അന്ന് പുത്തൂർ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ അനുനയിപ്പിച്ച് വിടുകയായിരുന്നു. അതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകുന്നതും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

'ആര്‍മിയുടെ സീലും വ്യാജ രേഖകളും'; സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ

പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

കണ്ണൂര്‍: പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് (78)  മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് കണ്ണൂർ ചക്കരക്കൽ മതുക്കോത്ത് റോഡരികിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തിൽ ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്