നേതാക്കളുടെ മരണം: വീണ്ടും അധിക്ഷേപ പോസ്റ്റുമായി നടൻ വിനായകൻ, വിമർശനവുമായി സോഷ്യൽ മീഡിയ

Published : Jul 24, 2025, 04:30 PM ISTUpdated : Jul 24, 2025, 04:31 PM IST
Vinayakan

Synopsis

നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്ത് അധിക്ഷേപ പരാമർശവുമായി വിനായകൻ രംഗത്തെത്തിയിരുന്നു.

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ വിനായകൻ. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖരുടെ പേരു പറഞ്ഞാണ് വിനായകൻ മോശം ഭാഷയിൽ വീണ്ടും വിവാദ കുറിപ്പിട്ടത്. മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, വിഎസ്, കെ. കരുണാകരൻ, ജോർജ് ഈഡൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്ത് അധിക്ഷേപ പരാമർശവുമായി വിനായകൻ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് വിനായകനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിനായകൻ വിഎസിന് ആദരമർപ്പിച്ച് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായി. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കാര്യം പരാമർശിച്ച് വിനായകനെതിരെ വലിയ സൈബറാക്രമണം നടന്നത്. ഇതിന് മറുപടിയെന്നവണ്ണമാണ് വിനായകന്‍റെ പുതിയ പോസ്റ്റ്. പോസ്റ്റിനെതിരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും