നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടി

Published : Jul 22, 2021, 07:53 AM ISTUpdated : Jul 22, 2021, 08:03 AM IST
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടി

Synopsis

സുപ്രീം കോടതി 2021 ഓഗസ്റ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം നടപടികള്‍ തടസ്സപ്പെട്ടെന്ന് വിചാരണ അറിയിച്ചു. അപ്രതീക്ഷിതമായി അടച്ചുപൂട്ടല്‍, അഭിഭാഷകര്‍ ആവശ്യപ്പെട്ട അവധി എന്നിവ  സമയം നഷ്ടപെടുത്തി.  

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. 
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീംകോടതിയില്‍ കത്ത് നല്‍കി.

സുപ്രീം കോടതി 2021 ഓഗസ്റ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം നടപടികള്‍ തടസ്സപ്പെട്ടെന്ന് വിചാരണ അറിയിച്ചു. അപ്രതീക്ഷിതമായി അടച്ചുപൂട്ടല്‍, അഭിഭാഷകര്‍ ആവശ്യപ്പെട്ട അവധി എന്നിവ  സമയം നഷ്ടപെടുത്തി. ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു. 124  വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി  ഉടന്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും കോടതി അറിയിച്ചു. പ്രശസ്ത സിനിമാ താരം ദിലീപ് ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സ്ത്രീയെ നോക്കി വച്ചോ, കേരളത്തിലെ സ്ത്രീ പുരുഷ ജനങ്ങളുടെ പ്രതീക്ഷയാണ് ഇവർ'; ശ്രീനാദേവി കുഞ്ഞമ്മയെ പ്രശംസിച്ച് രാഹുൽ ഈശ്വർ
മിസ്റ്റർ പിണറായി, നിങ്ങൾ ഭരിക്കുന്ന കേരളം പഴയ ബിഹാറോ? രൂക്ഷ വിമർശനവുമായി സതീശൻ; 'ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കും'