കഴിഞ്ഞ ശനിയാഴ്ചയാണ് മോഹൻദാസ് എന്ന 70 കാരനെ കാണാതായത്. 2023ൽ ഉണ്ടായിരുന്ന ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ട സമൻസ് ലഭിച്ചതിന് പിന്നാലെ മോഹൻദാസ് കാട് കയറുകയായിരുന്നു.
പത്തനംതിട്ട: പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പന് വേണ്ടിയുള്ള തെരച്ചിലിന് കഡാവർ നായയെ എത്തിച്ചു. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ തുമ്പ് കണ്ടെത്തിയ മായ എന്ന കഡാവർ നായയെ ആണ് എത്തിച്ചത്. ഊര് മൂപ്പൻ മോഹൻദാസിനെ വനത്തിൽ കാണാതായിട്ട് എട്ടു ദിവസം പിന്നിട്ടു. കൂടുതൽ ഊർജിതമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് മോഹൻദാസ് എന്ന 70 കാരനെ കാണാതായത്. 2023ൽ ഉണ്ടായിരുന്ന ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ട സമൻസ് ലഭിച്ചതിന് പിന്നാലെ മോഹൻദാസ് കാട് കയറുകയായിരുന്നു.

