
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വിചാരണ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുൽ ഈശ്വറിൻ്റെ ഫെയ്സ്ബുക്ക് പേജിൽ പ്രതികരണം. രാഹുലിൻ്റെ ഭാര്യ ദീപയാണ് രാഹുൽ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുൽ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം.
നേരത്തേ നടിയെ ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ താനുണ്ടാകുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇത് സാധിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കേസിൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. ജയിലിൽ നടത്തിവന്ന നിരാഹാര സമരം ഇദ്ദേഹം അവസാനിപ്പിച്ചിരുന്നു. കേസിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇതാണ് ദിലീപ് കേസിൻ്റെ വിധി വന്ന ശേഷം താൻ ആഗ്രഹിച്ച പോലെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം നൽകാനുള്ള അവസരം രാഹുൽ ഈശ്വറിന് നഷ്ടപ്പെടാൻ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam