നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന് പ്രതികൾ, കൊടുംക്രിമിനലെന്ന് സ‍ര്‍ക്കാ‍ര്‍ കോടതിയിൽ, ഹര്‍ജി മാറ്റി

Published : Jul 09, 2026, 04:26 PM IST
Pulsar Suni

Synopsis

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ള ഹർജിയാണ് ഇടക്കാല ഉത്തരവിനായി മാറ്റിയത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ളവരുടെ ഹർജിയാണ് ഇടക്കാല ഉത്തരവിനായി മാറ്റിയത്. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും കോടതിയിൽ വാദിച്ചു. 

പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ, കോടതി പരിഗണനയിലാണ്. ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീം കോടതി ജാമ്യം നൽകി ഇറങ്ങി ഒരുമാസമാകും മുൻപ് പ്രതി വീണ്ടും മറ്റൊരു കേസിൽ പ്രതിയായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി ഉത്തരവിനായി മാറ്റുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫുട്ബോള്‍ യുദ്ധമാണോ? 'ട്രംപിന് സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ല', ഫുൾബോളിനെ പോലും വെറുതെ വിടുന്നില്ലെന്ന് ഇപി ജയരാജൻ
'പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്?' ഇത് വെറും വാക്കുകളുടെ സമയമല്ല എന്ന് ഓർമ്മിപ്പിച്ച് കത്ത്; വിമർശനവുമായി എഐഎസ്എഫ്