'പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്?' ഇത് വെറും വാക്കുകളുടെ സമയമല്ല എന്ന് ഓർമ്മിപ്പിച്ച് കത്ത്; വിമർശനവുമായി എഐഎസ്എഫ്

Published : Jul 09, 2026, 04:15 PM IST
priyanka gandhi

Synopsis

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിയുടെ അസാന്നിധ്യത്തിൽ  പ്രതിഷേധിച്ച് എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തുറന്ന കത്തയച്ചു. ദുരന്തബാധിതർക്കൊപ്പം നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും എംപി ഉടൻ ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.

ദുരന്തബാധിതർക്കൊപ്പം നേരിട്ട് നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എംപി അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് കത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മണ്ഡലത്തിന്‍റെ എംപി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധിയിൽ നിന്ന് കൂടുതൽ ശക്തമായ നേതൃത്വവും സജീവ ഇടപെടലുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കത്തിൽ പറയുന്നു

ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കാനും സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനപ്രതിനിധിക്ക് ഉത്തരവാദിത്തമുണ്ട്. അത്യാധുനിക തിരച്ചിൽ-രക്ഷാപ്രവർത്തന സംവിധാനങ്ങൾ ദുരന്തഭൂമിയിൽ എത്തിക്കുക, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം ഉറപ്പാക്കുക, സമഗ്രമായ പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുക എന്നിവയ്ക്കായി ലഭ്യമായ എല്ലാ വിഭവങ്ങളും അടിയന്തരമായി വിനിയോഗിക്കാൻ എംപി നടപടി സ്വീകരിക്കണം.

"ഇത് വെറും വാക്കുകളുടെ സമയമല്ല; നേതൃത്വവും കരുണയും നിർണായകമായ ഇടപെടലുകളും പ്രകടിപ്പിക്കേണ്ട നിമിഷമാണിത്. തങ്ങളുടെ ശബ്‍ദം കേൾക്കാൻ ആളുണ്ടെന്നും, ഈ അതിദുഷ്കരമായ സമയത്ത് സ്വന്തം ജനപ്രതിനിധി തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്നും വയനാട്ടിലെ ജനങ്ങൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്." - കത്തിൽ എഐഎസ്എഫ് വ്യക്തമാക്കുന്നു. ദുരന്തത്തിൽ തകർന്നടിഞ്ഞ വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിനായി എല്ലാ രാഷ്ട്രീയ ഭേദമന്യേയുള്ള ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും, ജനങ്ങളെ പ്രതിസന്ധിഘട്ടത്തിൽ കൈവിടരുതെന്നും എഐഎസ്എഫ് കത്തിലൂടെ ഓർമ്മിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യം, ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി ഹൈക്കോടതി
തിരുവല്ലം ടോൾ പ്ലാസക്ക് സമീപം ബൈക്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു, യുവാവിനും യുവതിക്കും ദാരുണാന്ത്യം